പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ലാ സെക്രട്ടറി ഓമനകുട്ടനെതിരേ എസ്പിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ്.
പാലക്കാട് നഗരസഭ നിർമിക്കുന്ന നൈപുണ‍്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിന്‍റെ പേരിടുന്നതിനെ എംഎൽഎ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് രാഹുലിനെതിരേ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് ഓമനകുട്ടൻ രംഗത്തെത്തിയത്.
രാഹുലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നും രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും രാഹുലിന്‍റെ തല ആകാശത്തു കാണേണ്ടിവരുമെന്നുമായിരുന്നു ഓമനകുട്ടൻ നടത്തിയ കൊലവിളി പ്രസംഗം.