കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.
ഈ സാമ്പത്തിക വര്‍ഷം ആകെ 1,201.56 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നു. ബജറ്റില്‍ 900 കോടി രൂപയാണ് കെഎസ്ആർടിസിക്കായി നീക്കിവച്ചത്. ബജറ്റ് വകയിരുത്തിയതിനു പുറമെ 301.56 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.