പ്രതികളായ രാധ, വിനീത, ദിവ്യ

 
Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് ഉണ്ടായെന്ന് പൊലീസ്

പ്രതികളായ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ വിശദീകരണം.

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ദിയയുടെ ക്യു ആർ കോഡിന് പകരം ജീവനക്കാരികൾ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളായ വിനീതയുടെയും രാധാകുമാരിയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ വിശദീകരണം.

വിനീതയും രാധാകുമാരിയും റിമാൻഡിലാണ്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ നൽകും. കേസിലെ പ്രതിയായ ദിവ്യയ്ക്കായുളള അന്വേഷണം പുരോഗമിക്കുകയാണ്

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കുറ്റം; കൊളംബിയൻ മുൻ പ്രസിഡന്‍റ് 12 വർഷം വീട്ടുതടങ്കലിൽ

2014 മുതൽ തെരഞ്ഞെടുപ്പിൽ കുഴപ്പമുണ്ട്: രാഹുൽ ഗാന്ധി

തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ