Kerala

തൃശൂരിൽ ശവപ്പെട്ടിക്കടയിൽ തീപിടുത്തം

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക നിഗമനം

തൃശൂർ: തൃശൂരിൽ ശവപ്പെട്ടിക്കടയ്ക്ക് തീപിടിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ ചായക്കടയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. തുടർന്നു ശവപ്പെട്ടിക്കടയിലേക്കു തീ പടരുകയായിരുന്നു. കട പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞെത്തിയ അഗ്നിശമനാ സേനാംഗങ്ങൾ തീ പൂർണമായും അണച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്