ആലപ്പുഴയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

 

representative image

Kerala

ആലപ്പുഴയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്

Aswin AM

അമ്പലപ്പുഴ: മത്സ‍്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്. അമ്പലപ്പുഴയിലെ തോട്ടപ്പള്ളി പൊഴിയിൽ നിന്നും മത്സ‍്യബന്ധനത്തിനായി കടലിലിറക്കിയ പമ്പാ ഗണപതിയെന്ന വള്ളമാണ് ശനിയാഴ്ച പുലർച്ചയോടെ അപകടത്തിൽപ്പെട്ടത്.

ഏഴുപേരുണ്ടായിരുന്ന വള്ളത്തിൽ ചിലർ നീന്തി രക്ഷപ്പെട്ടു. അടുത്തുള്ള വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പരുക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായ തൊഴിലാളിക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്