പെരുമ്പാവൂർ: തെങ്ങ് കടപുഴകി വീണ് 5 വയസുകാരൻ മരിച്ചു. അതിഥി തൊഴിലാളികളായ അസം സ്വദേശികളുടെ മകൻ അൽ അമീൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന് സമീപത്തെ കേടായ തെങ്ങ് കടപുഴകി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.