ജോഷ്വാ

 
Kerala

ആലപ്പുഴയിൽ അഞ്ചു വ‍യസുകാരൻ തോട്ടിൽ മുങ്ങി മരിച്ചു

കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു

ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടിൽ വീണ് അഞ്ചു വ‍യസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിന്‍റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുകെജി വിദ്യാർഥിയായിരുന്നു.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ