പ്രളയ സാധ്യതാ മുന്നറിയിപ്പ്!! 5 നദികളില്‍ അപകടകരമായി ജലനിരപ്പ് ഉയരുന്നു

 

file image

Kerala

പ്രളയ സാധ്യതാ മുന്നറിയിപ്പ്!! 5 നദികളില്‍ അപകടകരമായി ജലനിരപ്പ് ഉയരുന്നു

ഓറഞ്ച്, യെലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു

Ardra Gopakumar

തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ വീണ്ടും സംസ്ഥാനത്തെ 5 പുഴകളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ചും; കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പുഴകളോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും;

കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിലുണ്ട്.

"ഒരു പുത്രന്‍റെ കടമയാണ് വി.ഡി. സതീശൻ ചെയ്തത്"; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

നരേന്ദ്ര മോദിയും അമിത് ഷായും ചതിയന്മാർ; വിമർശനവുമായി രാഹുൽ ഗാന്ധി

"തൊണ്ടിമുതൽ എലി കരണ്ടു"; ഫസൽ വധക്കേസിലെ നിർണായക തെളിവ് കോടതിയിൽ നിന്ന് കാണാതായി

ഇനി 7 സിക്സർ മതി; ക്രിസ് ഗെയ്‌ലിന്‍റെ ഐപിഎൽ റെക്കോഡ് ലക്ഷ‍്യമിട്ട് വൈഭവ്

"പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം"; ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി