നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീൻ കഴിച്ചവർക്ക് ഭക്ഷ‍്യവിഷബാധ; കുട്ടികൾ ഉൾപ്പടെയുള്ളവർ ചികിത്സയിൽ
representative image
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീൻ കഴിച്ച 35ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ. ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളെജ്, കാരക്കോണം മെഡിക്കൽ കോളെജ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരുടെയും ആരോഗ‍്യ നില ഗുരുതരമല്ലെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ വ‍്യക്തമാക്കി. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ഭക്ഷ‍്യവിഷബാധയേറ്റത്.