സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ നാൽപ്പതിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ representative image
Kerala

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയനാട്ടില്‍ നാൽപ്പതിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്

മാനന്തവാടി: വയനാട് മാനന്തവാടി ദ്വാരക എയുപി സ്കൂളിൽ 40 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദിയും വയറിളക്കം പിടിപെട്ടത്.

ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി