കൊച്ചി: വഴിയരികിൽ ലോട്ടറി വിൽപ്പന നടത്തിയ 65 കാരിയെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ചയാണ് ഫോർട്ട് കൊച്ചി ഡെൽറ്റാ സ്കൂളിന് സമീപം അപകടമുണ്ടായത്.
ലോട്ടറി വിൽപ്പനക്കാരിയായ നോർത്ത് പറവൂർ സ്വദേശി വസന്ത ബാബുരാജിനാണ് അപകടത്തിൽ പരുക്കേറ്റിരിക്കുന്നത്. സ്കൂൾ പരിസരത്ത് ലോട്ടറി വിറ്റ് ജീവിക്കുന്ന സ്ത്രീയാണിവർ.
അപകടത്തിൽ തലയ്ക്കും ഇടുപ്പിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ഇടിച്ചിട്ട ശേഷം സ്കൂട്ടർ യാത്രികർ നിർത്താതെ പോവുകയായിരുന്നു.
ഇതുവരെ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അമിതവേഗത്തിലാണ് വാഹനമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.