അറബിക്കടലിൽ തീ പിടിച്ച വാൻ ഹായ് 503ലെ തീ അണയ്ക്കുന്ന ദൃശ്യം പുറത്ത്
കൊച്ചി: അറബിക്കടലിൽ തീ പിടിച്ച വാൻ ഹായ് 503 എന്ന കപ്പലിലെ തീ അണയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സക്ഷം എന്ന ടഗ്ഗിൽ നിന്നുളളതാണ് ദൃശ്യങ്ങൾ.
കപ്പലിനെ ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് തീ അണയ്ക്കാനും മറ്റ് ഭാഗങ്ങൾ തണുപ്പിക്കാനുളള ശ്രമങ്ങൾ നടക്കുന്നത്. നേരത്തെ കപ്പലിൽ ഇറങ്ങിയ രക്ഷാസംഘം കപ്പലിന്‍റെ ഉള്ളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു.
കപ്പൽ കരുനാഗപ്പളളിക്കും വർക്കലയ്ക്കും ഇടയിൽ 134 നോട്ടിക്കൽ മൈൽ ദൂരത്തിലായിരുന്നു ഉണ്ടായിരുന്നത്. കപ്പലിന്‍റെ എൻജിൻ മുറിയിൽ നിറഞ്ഞിരിക്കുന്ന വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കപ്പലിനെ കെട്ടിവലിക്കുന്ന ടഗ്ഗായ ഓഫ്ഷോർ വാരിയർ അതിന്‍റെ 75 ശതമാനവും ശേഷിയും ഉപയോഗിച്ച് ഇപ്പോഴും പ്രവർത്തിച്ചും കൊണ്ടിരിക്കുന്നു.