കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപെട്ടു; തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ വീണ് മരിച്ചു 
Kerala

കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപെട്ടു; തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ മുങ്ങി മരിച്ചു

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ വീണ് മരിച്ചു. കോവളത്തിന് സമീപം പുളിങ്കുടി ബിച്ചിലാണ് സംഭവം. ബെത്ത്സെയ്ദ ഹെർമിറ്റേജ് റിസോർട്ടിലാണ് അപകടം നടന്നത്. ബ്രിജിത് ഷാർലറ്റ് എന്ന അമെരിക്കൻ യുവതിയാണ് മുങ്ങി മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽ പെടുകയായിരുന്നു. തിരയിലകപ്പെട്ട ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തിൽപ്പെട്ടത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി