സുധീഷ് കുമാർ

 
Kerala

കൈക്കൂലി കേസിൽ പിടിയിലായ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: കൈക്കൂലി കേസിൽ പിടിയിലായ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

2023ൽ സുധീഷ് കുമാർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ കേസിൽ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നായിരുന്നു കേസ്.

തുടർന്ന് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും സുധീഷ് കുമാർ സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്.

സർവീസിൽ നിന്നും വിരമിക്കാൻ ഒരു വർഷം മാത്രം കാലാവധിയുള്ളപ്പോഴാണ് ഇയാൾ സസ്പെൻഷനിലായത്. മേയ് 31നാണ് സുധീഷ് കുമാർ സർവീസിൽ നിന്നും വിരമിക്കുക.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

കളർ ഫോട്ടോ, വലിയ അക്ഷരങ്ങൾ; ഇവിഎം ബാലറ്റ് പരിഷ്ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

പാര്‍ലമെന്‍റ് ആക്രമണം, 26/11: പിന്നില്‍ മസൂദ് അസ്ഹറെന്ന് ജെയ്‌ഷെ കമാൻഡറിന്‍റെ കുറ്റസമ്മതം

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നൽകി സുപ്രീം കോടതി