Kerala

കെഎസ്ഇബിയിൽ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുടുങ്ങിയത് നിരവധി പേർ

കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സി വഴിയാണ് നടത്തുന്നത്.

Ardra Gopakumar

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് വ്യാപകമാകുന്നു. നവമാധ്യമങ്ങളിലൂടെയാണ് ഈ സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജ പ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോള്‍ഡിങ്ങ്, ഇലക്ട്രിസിറ്റി കൗണ്‍സില്‍ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെഎസ്ഇബി ലോഗോയും ഉപയോഗിക്കുന്നുണ്ട്.

കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്‍റ് എക്ചേഞ്ച് വഴിയും. ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു.

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലത്തിലെയും ശിവ, വ‍്യാളി രൂപങ്ങളിലെയും സ്വർണം നഷ്ടപ്പെട്ടെന്ന് എസ്ഐടി

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ

എൽപിജി വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപ കൂടും

ഇന്ദോർ മാലിന്യജല ദുരന്തം; മരിച്ചവരിൽ ആറു മാസം പ്രായമുള്ള കുരുന്നും

പുതുവർഷം കുളമാകും; സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും