എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് സിപിഎം. ആളെ പറ്റിക്കുന്ന പരിപാടിയാണ് നടപ്പാക്കുന്നതെന്നും അതിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് എല്ലാ കെഎസ്ആർടിസി ബസിലും എല്ലായിടത്തേക്കും സൗജന്യയാത്ര എന്നായിരുന്നു പ്രഖ്യാപനം.
ഇപ്പോഴതിൽ നിന്ന് പിന്മാറി ആയിരത്തോളം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യയാത്ര എന്നാക്കി മാറ്റിയിരിക്കുന്നു. പറയുന്നതല്ല നടപ്പിലാക്കുന്നത്. മലബാറിൽ വളരെ അപൂർവമായി മാത്രമാണ് കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഉള്ളത്. തിരുവനന്തപുരത്ത് എണ്ണം കൂടുതലാണ്. അത് ഭാഗീയമായി നടപ്പിലാക്കുന്ന പദ്ധതിയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം. പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് എംഎൽഎമാരോട് ഇടതുപക്ഷം നിർദേശിച്ചിട്ടുണ്ട്.