നവജാത ശിശുവിന്‍റെ മൃതദേഹം സംസ്കാരത്തിനെത്തിച്ചപ്പോൾ കളിപ്പാട്ടം അർപ്പിക്കുന്ന റണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്റ്റർ വിഷ്ണു.വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റിന് താഴെ വീണുകിടന്ന മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി കൈയിലെടുത്ത് കൊണ്ടുപോയതും ഇതേ ഉദ്യോഗസ്ഥനായിരുന്നു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ സമീപം. മനു ഷെല്ലി
Kerala

ആ കുഞ്ഞുപെട്ടിയിൽ അവൻ ഉറങ്ങി...

അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. കൊച്ചി മേയ

നീതു ചന്ദ്രൻ

കൊച്ചി: നഗരത്തിലെ പ്രധാന റസിഡഷ്യൽ ഏരിയയായ പനമ്പള്ളളി നഗറിൽ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. കൊച്ചി മേയർ എം. അനിൽകുമാറും പൊലീസ് ഉദ്യോഗസ്ഥരും കുഞ്ഞിന് അന്ത്യാഞ്ജലിയർപ്പിച്ചു. വീട്ടുകാർ മൃതദേഹം ഏറ്റെടുക്കാത്തതിനാൽ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു സംസ്കാരം. കളമശേരി മെഡിക്കല്‍ കോളെജില്‍ നിന്ന് പൊലീസാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ജനിച്ച് മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനുള്ള സമ്മതപത്രം ആശുപത്രിയിൽ ചികിത്സയിലുള്ള 23കാരിയായ അമ്മയില്‍ നിന്നും പൊലീസ് വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഏറ്റെടുത്തത്.

പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ മാതാവ് ഇപ്പോഴും അവിടെ പൊലീസ് സംരക്ഷണയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ. കുഞ്ഞിന്‍റെ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നാണ് പൊലീസിന്‍റെ തീരുമാനം.

കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്തു തന്നെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിള്‍ പൊലീസിന് കൈമാറിയിരുന്നു. യുവതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. നിലവിൽ അയാൾക്കെതിരേ പരാതിയൊന്നുമില്ല.

ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ജിതേഷ് ശർമ നയിക്കും, വൈഭവ് സൂര‍്യവംശി ഉൾപ്പടെ യുവ താരങ്ങൾ; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യൻ ടീമായി

ബിഹാറിൽ കൊട്ടിക്കലാശം; ജനഹിതം തേടി നേതാക്കൾ, വിധിയെഴുത്ത് വ്യാഴാഴ്ച

"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്''; പ്രകാശ് രാജിനെതിരേ ദേവനന്ദ

സീരിയൽ നടിക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളി യുവാവ് അറസ്റ്റിൽ