ജി.സുകുമാരൻ നായർ
കോട്ടയം: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതം ചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഐക്യമെന്നത് ഉറപ്പാണെന്നും, എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും നേതാക്കൾ പറഞ്ഞു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി അറിയിച്ചതിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
എന്‍എസ്എസിന്‍റെ അടിസ്ഥാന മൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വി.ഡി. സതീശൻ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോൺഗ്രസുകാർ പറഞ്ഞ് പെരുപ്പിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശനെ വലുതാക്കി ഉയർത്തിക്കാണിക്കേണ്ട കാര്യം എന്താണ്. കെപിസിസി പ്രസിഡന്‍റിനെ അല്ലേ ഉയർത്തിക്കാണിക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു.