ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ

 
Kerala

പുറത്തുവന്നത് കെട്ടുകഥ; രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

പൊതു പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കില്ലെന്ന് പറഞ്ഞ മന്ത്രി എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന് വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ വച്ച് കാണാൻ പാടില്ലാത്ത സാഹചര‍്യത്തിൽ കണ്ടുവെന്ന ഭാര‍്യ ബിന്ദു മേനോന്‍റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി. പുറത്ത് വന്നത് കെട്ടുകഥയാണെന്നും തന്‍റെ പക്കൽ തെളിവുണ്ടെന്നുമാണ് ഗണേഷ് കുമാർ പറയുന്നത്.

തന്നെ കാണാൻ ബന്ധുവും അവരുടെ കുട്ടിയും വന്നതായും അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വന്ന് ഫോട്ടോ എടുക്കുകയായിരുന്നുവെന്നും ഇക്കാര‍്യത്തിൽ രാജി വയ്ക്കില്ലെന്നും മന്ത്രി വ‍്യക്തമാക്കി.

മുഖ‍്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്നും കാണണമെന്ന് പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതു പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കില്ലെന്ന് പറഞ്ഞ മന്ത്രി എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന് കൂട്ടിച്ചേർത്തു.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി

വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി ഭരണത്തിന്‍റെ ബാക്കിപത്രം: കെസി വേണുഗോപാൽ എംപി

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി; അന്വേഷണം സിബിഐക്ക് വിട്ടു

ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക്; കുടുംബാംഗങ്ങളുമായി സംസാരിച്ച് കെ.സി. വേണുഗോപാൽ