ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം ചുരുക്കും, രജിസ്ട്രേഷൻ അവസാനിപ്പിച്ചു
തിരുവനന്തപുരം: സെപ്റ്റംബർ 20ന് പമ്പയിൽ വച്ച് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളുടെ എണ്ണം 3,500 ആയി കുറയ്ക്കും. ആദ‍്യം രജിസ്റ്റർ ചെയ്ത 3,000 പേരെയായിരിക്കും ഇതിനായി തെരഞ്ഞെടുക്കുക.
ഇതു കൂടാതെ ദേവസ്വം ബോർഡ് 250 പേരെ കൂടി ക്ഷണിക്കും. 4590 പേർ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി അധികൃതർ വ‍്യക്തമാക്കി.