.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മർക്കോസ് മോർ ക്രിസോസ്റ്റമോസ് 
Kerala

മാതാവിൻ്റെ മധ്യസ്ഥതയിൽ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു; മർക്കോസ് മോർ ക്രിസോസ്റ്റമോസ്

ഫാ. ഗീവർ ഗീസ് നടുമറിയിൽ, ഫാ. ജോർജ് കരിപ്പാൽ എന്നിവർ വചനസന്ദേശം നൽകി

MV Desk

കോട്ടയം: മാതാവിൻ്റെ മധ്യസ്ഥതയിൽ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്ന് പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസ്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൻ്റെ നാലാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലും പ്രയാസങ്ങളിലും കഴിയുന്ന അനേകർക്ക് മാതാവിൻ്റെ മധ്യസ്ഥം വഴി അനേകം കാര്യങ്ങൾ ചെയ്തുകൊടുക്കുന്നു. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല. മാതാവ് ദൈവതീരുമാനങ്ങളെ സ്വീകരിച്ചപോലെ, ഇതാ കർത്താവിൻ്റെ ദാസി എന്ന മനോഭാവത്തോടെ വിശ്വാസികൾ തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഗീവർ ഗീസ് നടുമറിയിൽ, ഫാ. ജോർജ് കരിപ്പാൽ എന്നിവർ വചനസന്ദേശം നൽകി.

മണർകാട് ചൊവ്വാഴ്‌ച:

കരോട്ടെ പള്ളിയിൽ രാവിലെ 6ന് കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുര്യാക്കോസ് മോർ ഈവാനിയോസിൻ്റെ മുഖ്യ കാർകത്വത്തിൽ മൂന്നിന്മേൽ കുർബാന. 11ന് കുര്യാക്കോസ് മോർ ഈവാനിയോസ് പ്രസം ഗിക്കും. 12ന് ഉച്ചനമസ്കാരം. 2.30ന് ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ പ്രസം ഗിക്കും. 5ന് സന്ധ്യാ നമസ്കാരം. 6.30ന് ഫാ. ബിജു പാറേക്കാട്ടിൽ പ്രസം ഗിക്കും.

പെരുന്നാൾ ചടങ്ങുകൾ തൽസമയം കാണുവാൻ:

ഫെയ്സ്ബുക്ക് പേജ്: https://facebook.com/manarcadpallyofficial

മൊബൈൽ ആപ്പ്: manarcad pally official - https://play.google.com/store/apps/details?id=app.manarcad.manarcadpally

യൂട്യൂബ്: manarcad st mary's cathedral live -https://www.youtube.com/c/manarcadstmarys.

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 കോടിയുടെ നഷ്ടം

ഉത്തരകൊറിയയിൽ 99.97% വോട്ടോടെ വിജയിച്ച് കിം ജോങ് ഉൻ; ബാക്കി വോട്ട് ആർക്ക് ?

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; രാജിക്കൊരുങ്ങി അലോഷ‍്യസ് സേവ‍്യർ

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 4000ത്തോളം രൂപ