സ്വർണവിലയിൽ കുറവ്

 
Kerala

ആശ്വാസം; സ്വർണ വില ഇടിഞ്ഞു, പവന് 1,238 രൂപയുടെ കുറവ്

ഉപഭോക്താക്കൾ ആശ്വാസത്തിൽ

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 1,280 രൂപയാണ് ചൊവ്വാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 91,000ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില നിലവിൽ 90,680 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

തിങ്കളാഴ്ച രാവിലെ സ്വർണ വില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. എന്നാൽ, ഉച്ചയോടെ വില ഉയർന്നു. പവന് 80 രൂപയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഉയർന്നത്. വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി.

ആഗോള വിപണികളിലെ ഇടിവിന്‍റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നത്.

രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്

ഡോക്റ്റർമാർ ഉൾപ്പെടുന്ന 10 അംഗ സംഘം, എല്ലാവരും ജെയ്ഷെ അംഗങ്ങൾ; ചെങ്കോട്ട സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവല്ലയിൽ ഒന്നര വയസുകാരിയുടെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ഗില്ലിനു പകരം ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട്