സ്വർണ വില കുതിക്കുന്നു

 
Kerala

സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണ വില കുതിക്കുന്നു; പവന് 600 രൂപ കൂടി

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 98,800 രൂപയായി

Jisha P.O.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് വിലയിൽ കുതിക്കുന്നു. പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില നിലവിൽ 98,800 രൂപയാണ്. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ തിങ്കളാഴ്ച ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്‍റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

സ്വർണവില കൂടുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹ സീസൺ അടുത്തതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ് ഏറെ ബുദ്ധിമുട്ടിലാവുക.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച