ഷൂസിന്‍റെ സോളിനുള്ളിൽ ഒളിപ്പിച്ച് 33 ലക്ഷം രൂപയുടെ സ്വർണം കടത്തിയ ആൾ അറസ്റ്റിൽ 
Kerala

ഷൂസിന്‍റെ സോളിനുള്ളിൽ ഒളിപ്പിച്ചു കടത്തിയത് 33 ലക്ഷത്തിന്‍റെ സ്വർണം; കൊച്ചിയിൽ യുവാവ് പിടിയിൽ

വിമാനത്താവളത്തിന്‍റെ പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് നൗഷാദിനെ അധികൃതർ പിടികൂടിയത്

കൊച്ചി: ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 33 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദിൽ നിന്നാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് സ്വർണം പിടിച്ചെടുത്തത്.

വിമാനത്താവളത്തിന്‍റെ പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് നൗഷാദിനെ അധികൃതർ പിടികൂടിയത്. ഷൂസിന്‍റെ സോളിനുള്ളിൽ ഒളിപ്പിച്ച 8 മാലകളാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാമുണ്ടെന്ന് അധികൃതർ അറിയിച്ചു.

താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് പ്രിയങ്ക

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

"രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണം": മോഹൻ ഭാഗവത്

കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല: ശിവൻകുട്ടി

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്