'ഒടിപി' ക്ക് വിട: യുഎഇ യിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

 
Kerala

'ഒടിപി'ക്ക് വിട: യുഎഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

വെരിഫിക്കേഷൻ ഇനി മുതൽ ആപ്പ് വഴിയായിരിക്കും നടത്തുക.

Megha Ramesh Chandran

ദുബായ്: യുഎഇ യിൽ ബാങ്കുമായുള്ള ഡിജിറ്റൽ പണമിടപാടിന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേർഡ് അഥവാ ഒടിപി അയക്കുന്ന സമ്പ്രദായം അവസാനിക്കുന്നു. ഒടിപി, എസ്എംഎസായോ ഇ മെയിൽ വഴിയോ അയക്കുന്ന രീതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് യുഎഇ സെൻട്രൽ ബാങ്ക് നൽകിയിരിക്കുന്ന നിർദേശമെന്ന് പ്രമുഖ അറബി ദിനപത്രമായ എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്യുന്നു.

വെരിഫിക്കേഷൻ ഇനി മുതൽ ആപ്പ് വഴിയായിരിക്കും നടത്തുക. ഈ മാസം 25 മുതൽ പുതിയ രീതി നടപ്പാക്കിത്തുടങ്ങും. എല്ലാ പ്രാദേശിക, അന്തർദേശീയ, ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കും ഈ മാറ്റം ബാധകമാകും.

പണമിടപാടിന് ബാങ്ക് അംഗീകാരം നൽകുന്നതിന് ഉപയോക്താക്കൾ ആപ്പ് അധിഷ്ഠിത സ്ഥിരീകരണ സംവിധാനം പ്രവർത്തനക്ഷമമാക്കണം. ഡിജിറ്റൽ ധന വിനിമയം നടത്തണമെങ്കിൽ ഇനി മുതൽ ബാങ്കിന്‍റെ മൊബൈൽ ആപ്പ് കൂടിയേ തീരൂ.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം

കള്ളക്കേസെടുക്കും, മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കും; 'മിന്നൽ പ്രതാപൻ' സ്ഥിരം വില്ലൻ

‌"മുട്ടുമടക്കില്ല"; ഐഎഫ്എഫ്കെ യെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ തുടർനടപടി തടഞ്ഞ ഉത്തരവിന് സ്റ്റേ