എഡിജിപി അജിത് കുമാർ 
Kerala

ഒടുവിൽ വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട വാർത്ത വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു

Namitha Mohanan

‌തിരുവനന്തപുരം: എഡിജിപി - ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട വാർത്ത വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. പല കോണുകളിൽ നിന്നും അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ഒടുവിൽ സമ്മർദം ശക്തമായതോടെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിറക്കിയത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

4ാം ടി20 മഞ്ഞ് കാരണം വൈകി

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ