Governor Arif Mohammad Khan file
Kerala

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ ശനിയാഴ്ച യാത്രയയപ്പ്; പുതിയ ഗവർണർ ജനുവരി 2ന് ചുമതലയേൽക്കും

അതേസമയം, സർക്കാർ നൽകുന്ന യാത്രയയപ്പ് ഇതുവരെ തീരുമാനമായിട്ടില്ല

തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ ശനിയാഴ്ച (dec 28) യാത്രയയപ്പ്. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ വൈകുന്നേരം 4 മണിക്ക് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം, സർക്കാർ നൽകുന്ന യാത്രയയപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പുതിയ കേരള ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേൽക്കും. ജനുവരി ഒന്നിന് അദ്ദേഹം തലസ്ഥാനത്ത് എത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.

ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയും ഗോവ നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്നു 70 കാരനായ അദ്ദേഹം.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം