പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു 
Kerala

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു

സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി

Namitha Mohanan

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരുക്കുകളൊന്നുമില്ല.

പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം. ആശ്രമത്തിന്‍റെ സമീപത്തുള്ള ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്നും കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും ​തുടർന്ന് ​ഗവർണർ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു.

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; കെ സ്മാര്‍ട്ട് സജ്ജം, സ്ത്രീ സുരക്ഷാ പദ്ധതിയില്‍ അപേക്ഷിക്കാം

ബാക്കിവെച്ച ആടിന്‍റെ മാംസം കഴിക്കാനെത്തി, രണ്ട് മാസമായി റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിൽ

ശബരിമല തീർഥാടക വാഹനം ഇടിച്ച് വിദ്യാർഥി മരിച്ചു

മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്