ഗോവിന്ദച്ചാമി
കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്‍റ് സൂപ്രണ്ട് റിജോ ജോണിനെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായയുടെ നിർദേശ പ്രകാരമാണ് നടപടി.
ഗോവിന്ദച്ചാമി ജയിൽ ചാടിയ ദിവസം ഡ‍്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ‍്യോഗസ്ഥരെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അസിസ്റ്റന്‍റ് സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തത്. അതേസമയം, ജയിൽചാട്ടം സംബന്ധിച്ച് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ജയിൽ മേധാവിക്ക് സമർപ്പിക്കും.