കെ.എം. മാണി | കോടിയേരി ബാലകൃഷ്ണൻ
കോട്ടയം: മുൻമന്ത്രി കെ.എം. മാണിയുടെ സ്മരണക്കായി കെ.എം. മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ച് സർക്കാർ. 25 സെന്‍റ് സ്ഥലമാണ് തിരുവനന്തപുരത്തെ കവടിയാറിൽ അനുവദിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മുന്നണി മാറ്റ തർക്കത്തിനിടെയാണ് സർക്കാർ നീക്കം.
കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി ഗവേഷണ കേന്ദ്രത്തിന് തലശേരി വാടിക്കകത്താണ് 1.139 ഏക്കർ ഭൂമിയാണ് അനുവദിച്ചത്.