ഡോക്‌റ്റർമാർ പണിമുടക്കിലേക്ക്

 
Kerala

മെഡിക്കൽ കോളെജ് ഡോക്‌റ്റർമാർ നവംബർ 13 ന് പണിമുടക്കും; അത്യാഹിത വിഭാഗത്തെ ഒഴിവാക്കും

അത്യാഹിത വിഭാഗത്തെ ഒഴിവാക്കും

Jisha P.O.

തിരുവനന്തപുരം: ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഡോക്റ്റർമാരുടെ സംഘടനയായ കെജിഎംസിടിഎ നവംബർ 13ന് പണിമുടക്കുന്നു. അത്യാഹിത സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും.

പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുളള ശമ്പള പരിഷ്കരണ കുടിശിക നൽകുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ അടിയന്തര നിയമനം നടത്തുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഇതുവരെ സമാധാനപരമായ സമരം സ്വീകരിച്ചിട്ടും, സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഡോക്‌റ്റർമാർ ആരോപിച്ചു. സർക്കാർ നിസ്സഹകരണത്തിന്‍റെ ഭാഗമായാണ് ഒപി ബഹിഷ്കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായതെന്നും സംഘടന പറഞ്ഞു. സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്

ജോട്ടയെ ഒരുനോക്കു കാണാത്തതിന് കാരണം പറഞ്ഞ് ക്രിസ്റ്റ്യാനോ