Kerala

നികുതി വെട്ടിപ്പ്: മിഠായി തെരുവിൽ ജിഎസ്ടി വകുപ്പിന്‍റെ റെയ്ഡ്

'കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും 25 കടകളുടെ പേരിലാണ് നികുതി വെട്ടിപ്പ് നടന്നതന്നും ഇന്‍റലിജൻസ് അസിസ്റ്റന്‍റ് കമ്മീഷണർ'

കോഴിക്കോട്: കേഴിക്കോട് മിഠായി തെരുവിൽ ജിഎസ്ടി വകുപ്പിന്‍റെ റെയ്ഡ്. ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. റെയ്ഡിനു ഒരാഴ്ച മുമ്പു അറിയിക്കണമെന്ന നിയമിരിരിക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതാണ് കച്ചവടക്കാരെ പ്രകോപിതരാക്കിയത്. തുടർന്ന് പൊലീസെത്തി ചർച്ച നടത്തി റെയ്ഡ് തുടരുകയാണ്. വ്യാപകമായ പരിശോധന നടത്താനാണ് ജിഎസ്ടി വകുപ്പിന്‍റെ തീരുമാനം.

പലയിടങ്ങളിൽ നിന്നും സാധനങ്ങൾ എത്തിക്കുകയും അതിന്‍റെ വ്യാപാരവുമായി ബന്ധപ്പെട്ട കണക്കുകൾ ഏന്നും കാണിക്കാതെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഏകദേശം 25 കോടിരൂപയോളമുള്ള നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജിഎസ്ടി ഇന്‍റലിജൻസ് അസിസ്റ്റന്‍റ് കമ്മീഷണർ അശോകൻ പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും 25 കടകളുടെ പേരിലാണ് നികുതി വെട്ടിപ്പ് നടന്നതന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്‍റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌