കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

 
Kerala

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1; ജാഗ്രതാ നിര്‍ദേശം

പനി ലക്ഷണങ്ങൾ ഉള്ളവർ ഉടന്‍ ചികിത്സ നേടണാന്‍ നിർദേശം

Ardra Gopakumar

കൊല്ലം: നിപയ്ക്കു പിന്നാലെ സംസ്ഥാനത്ത് എച്ച്1എൻ1 സ്ഥിരീകരിച്ചു. കൊല്ലത്ത് ഒരേ ക്ലാസിലെ 4 വിദ്യാഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാഥികള്‍ക്കാണ് രോഗം. കുട്ടികള്‍ക്ക് പനി അടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഇടപെട്ട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സംഭവത്തിനു പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോ എന്നു പരിശോധിക്കും. പനി ലക്ഷണങ്ങൾ ഉള്ളവർ ഉടന്‍ തന്നെ മതിയായ ചികിത്സ നേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. സ്‌കൂൾ താത്കാലികമായി അടച്ചിടുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ അറസ്റ്റിൽ

കന്നഡ നടിയെ തട്ടിക്കൊണ്ടു പോയി; ഭർത്താവിനെതിരേ കേസ്

കാമറോൺ ഗ്രീനിനെ കോൽക്കത്ത സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്; പക്ഷേ മുഴുവൻ തുകയും താരത്തിന് കിട്ടില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന മുഖ്യാതിഥി; ഗവർണർ പങ്കെടുത്തില്ല