kerala high court 
Kerala

ബസ് ഉടമയെ മർദിച്ച സംഭവം: സിഐടിയു നേതാവ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി

സംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

MV Desk

കൊച്ചി: കോട്ടയം തിരുവാർപ്പിൽ പൊലീസ് സംരക്ഷണയിലിരിക്കെ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി നിർദേശം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണമുണ്ടായിട്ടും ബസ് ഉടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണ് കോടതി നടപടി. കേസ് ഓഗസ്റ്റ് 2 ലേക്ക് പരിഗണനയ്ക്ക് മാറ്റി.

സംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആറു പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ലെയെന്നും ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റതെന്നും പറഞ്ഞ കോടതി ഇതൊരു നാടകമാണെന്ന ശക്തമായ സംശയമുണ്ടെന്നും ആരോപിച്ചിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

''പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്''; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ‍്യമന്ത്രി

ടി20 ലോകകപ്പ് പോസ്റ്ററിൽ പാക് ക‍്യാപ്റ്റന്‍റെ ചിത്രമില്ല; ഐസിസിയോട് അതൃപ്തി പ്രകടിപ്പിച്ച് പിസിബി

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കണ്ണൂരിൽ വടിവാൾ പ്രകടനവുമായി സിപിഎം

തൃശൂർ കോർപ്പറേഷൻ തിരിച്ചു പിടിച്ച് യുഡിഎഫ്; ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി അധികാരം നിലനിർത്തി