നിവിൻ പോളി | എബ്രിഡ് ഷൈൻ

 
Kerala

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ്; തുടർനടപടികൾക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

വി.എസ്. ഷംനാസിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്

Namitha Mohanan

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിൽ തുടർനടപടിക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി. കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമം പരാജയപ്പെട്ടതിനെതുർന്നാണ് സ്റ്റേ നീട്ടിയത്.

വി.എസ്. ഷംനാസിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് നിലനിൽക്കുന്നത്.

ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാതാവുമായി ബന്ധപ്പെട്ട് 1.95 കോടി രൂപ തട്ടിയെന്നാണ് ഷംനാസ് നൽകിയ പരാതിയിൽ പറയുന്നത്. ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം; ക്ലീനർ അറസ്റ്റിൽ

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

"എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു!!'': വൈകാരിക കുറിപ്പുമായി അതിജീവിത

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി