High Court of Kerala 
Kerala

നാമജപയാത്രക്കെതിരായ കേസ്; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സംഗീത് കുമാറിനെയും കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിചേർത്താണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്

കൊച്ചി: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് നടത്തിയ നാമജപ ജാഥയിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

സംഗീത് കുമാറിനെയും കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതിചേർത്താണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍റെ നേതൃത്വത്തിൽ ഈ മാസം 2 ന് വൈകിട്ട് 5.30ന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം എൻഎസ്എസ് നാമജപ യാത്രയ്ക്കായി നിയമവിരുദ്ധമായി സംഘം ചേർന്നെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്