വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി 
Kerala

വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ച് അവിടെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നു എന്നായിരുന്നു കേസ്

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാണെന്ന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർണായക വിധി. കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്.

വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ച് അവിടെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നു എന്നായിരുന്നു കേസ്. 1999 മുതലാണ് പോസ്റ്റ് ഓഫിസ് ഈ ഭൂമിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്. എന്നാൽ ഈ പ്രവൃത്തിയെ മുന്‍കാല പ്രാബല്യത്തോടെ കുറ്റകരമായി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് നിലനിന്നിരുന്ന കേസും ഹൈക്കോടതി റദ്ദാക്കി.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു