Representative Image 
Kerala

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം

ഇന്ന് മുതൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39ഡി​ഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Namitha Mohanan

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യെലോ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് മുതൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39ഡി​ഗ്രി വരെയും, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38ഡി​ഗ്രി വരെയും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37ഡി​ഗ്രി വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36ഡി​ഗ്രി വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ദാവൂദ് - ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ; വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്

സ്കൂളുകളിൽ കുട്ടികൾ എത്താതിരിക്കുമ്പോൾ ആർത്തവമാണെന്ന് എല്ലാവരും അറിയും, നാണക്കേടല്ലേ? ആർത്തവ അവധിക്കെതിരേ ശ്രീലേഖ

പ്രധാനമന്ത്രിയുടെ ആഹ്വാനം: സ്വർണത്തിന്‍റെ ഡിമാൻഡ് 70% ഇടിഞ്ഞു!

'സിഎം' എന്ന് വിളിക്കണം, വിജയ് ഇനി വേണ്ട; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ