സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; സൂര്യാഘാതത്തിനും സാധ്യത 
Kerala

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; സൂര്യാഘാതത്തിനും സാധ്യത

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്. വ്യാഴം, വെള്ളി (Feb 20, 21) ദിവസങ്ങളിലേക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി സാധാരണയിലേതിനെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി