നെടുമ്പാശേരിയിൽ കനത്ത മഴ; 3 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

 
representative image
Kerala

നെടുമ്പാശേരിയിൽ കനത്ത മഴ; 3 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

മുംബൈയിൽ നിന്നുള്ള വിമാനങ്ങൾ കോയമ്പത്തൂരിലേക്കും അഗത്തി വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചു വിട്ടത്

നീതു ചന്ദ്രൻ

കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയിൽ നിന്നുള്ള ആകാശ എയർ വിമാനം, 11.45 ന് ലാൻഡിങ് നിശ്ചയിച്ചിരുന്ന അഗത്തിയിൽ നിന്നുള്ള അലയൻസ് എയർ വിമാനം, 12.50ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയിൽ നിന്നു തന്നെയുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് വഴി തിരിച്ചു വിട്ടത്.

മുംബൈയിൽ നിന്നുള്ള വിമാനങ്ങൾ കോയമ്പത്തൂരിലേക്കും അഗത്തി വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചു വിട്ടത്. ഉച്ച കഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനങ്ങൾ കൊച്ചിയിൽ തിരിച്ചിറങ്ങി.

ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; കുറ്റം സമ്മതിക്കാതെ പ്രതി, ഇതൊക്കെ വെറും നമ്പറല്ലേ എന്ന് പ്രതികരണം

തെലങ്കാനയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 18 പേർക്ക് പരുക്ക്

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ