ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച്, യെലോ അലർട്ടുകൾ

 
file image
Kerala

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച്, യെലോ അലർട്ടുകൾ

മുന്നറിയിപ്പിന്‍റെ ഭാഗമായി വ്യാഴാഴ്ച 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ ഭാഗമായി 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ടാണ്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ്ദ' ധരിച്ച്

'കാർഗിൽ വിജയ് ദിവസ്'; ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് രാജ്യം

ആശ വർക്കർമാർമാരുടെ ഇൻസന്‍റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ച് കേന്ദ്രം

വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവ് പൊലീസിന്‍റെ പിടിയിൽ

മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്