സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; റെഡ് അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; റെഡ് അലർട്ട്

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം മുതൽ കാസർഗോഡ് വരെ റെഡ് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

മലേഗാവ് സ്ഫോടന കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്ന് പറഞ്ഞ് വിൽപ്പന നടത്തി; രണ്ടുപേർ അറസ്റ്റിൽ

അർഷ്ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകും? ഓവൽ ടെസ്റ്റിൽ മാറ്റങ്ങൾക്ക് സാധ‍്യത

സ്കൂൾ അവധി ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ? അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി

കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ല, മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ