സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്!

 

ai image

Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്!

ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ‌ഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ‌ഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് 'നമോ ഭാരത്' അതിവേഗ റെയ്ൽ

പൊതിച്ചോർ ഇനി വേണ്ട‍? ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

ജന്തർ മന്തറിൽ സിജെപി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം; സ്ത്രീ കസ്റ്റഡിയിൽ‌| Video

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് അമലും അറസ്റ്റിൽ