മഴ കനത്തു; ദേശീയ പാതയിൽ മണ്ണിടിച്ചിലും

 
Kerala

മഴ കനത്തു; ദേശീയപാതയിൽ മണ്ണിടിച്ചിൽ

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നിർമാണം നടക്കുന്ന നേര്യമംഗലം വില്ലാഞ്ചിറയിലാണ് മണ്ണിടിച്ചിലുണ്ടായത്

കോതമംഗലം: മഴ കനത്തത്തോടെ കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നിർമാണം നടക്കുന്ന നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തിൽ മണ്ണിടിച്ചിൽ. അപകട ഭീഷണിയെ തുടർന്നു ഗതാഗതം ഒറ്റവരിയാക്കി.

ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയിൽ, ശനിയാഴ്ച രാവിലെ മുതൽ മണ്ണിടിയുന്നുണ്ട്. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ രൂക്ഷമായി.

നേര്യമംഗലം വില്ലാഞ്ചിറയിലുണ്ടായ മണ്ണിടിച്ചിൽ

വില്ലാഞ്ചിറ വളവിനും ഇടുക്കി റോഡ് ജംഗ്ഷനും ഇടയിലായി രണ്ടിടത്താണ് മണ്ണിടിച്ചിൽ. വികസനത്തിന്‍റെ ഭാഗമായി റോഡിന്‍റെ താഴ്ഭാഗത്തു മണ്ണ് നീക്കിയ ഇടത്ത് കരിങ്കൽക്കെട്ടും മൺതിട്ടയും ഉൾപ്പെടെ ഇടിഞ്ഞു.

റോഡരികിലുണ്ടായ വിള്ളൽ മലവെള്ളപ്പാച്ചിലിൽ റോഡിലേക്കും വ്യാപിക്കുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഇടിച്ചിലുണ്ടായാൽ കൊക്കയിലേക്കു പതിക്കുമെന്നതിലാണു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

കണ്ണീരോർമയായി മിഥുൻ; ചിത കൊളുത്തിയത് അനിയൻ

''42 രാജ‍്യങ്ങൾ സന്ദർശിച്ചു, പക്ഷേ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയില്ല''; വിമർശിച്ച് ഖാർഗെ

ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി

യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന പ്രതി അറസ്റ്റിൽ

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു