സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കു പടിഞ്ഞാറൻ ബംഗൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദം രൂപപ്പെട്ടു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും മഴ കനക്കും. വടക്കു പടിഞ്ഞാറൻ ബംഗൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദം രൂപപ്പെട്ടു. ഇതിന്‍റെ ഫലമായി മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തിയേറിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ‌, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

"നിലപാടിൽ മാറ്റമില്ല, പ്രതിഷേധങ്ങളെ എൻഎസ്എസ് നേരിടും''; സുകുമാരൻ നായർ

അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; യുവാവും പ്രതികാരത്തിന് പ്രേരിപ്പിച്ച ആൾമാറാട്ടക്കാരിയും അറസ്റ്റിൽ

ഹൈദരാബാദിൽ കനത്ത മഴ, നദി കരകവിഞ്ഞു; 1,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഇഎംഎസിന്‍റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു

ചേലക്കരയിലെ കൂട്ട ആത്മഹത്യ; ചികിത്സയിലായിരുന്ന അമ്മയും മരിച്ചു