സംസ്ഥാനത്ത് മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വെള്ളിയാഴ്ചയും ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച കൂടി തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്