കനത്ത മഴ; ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു file image
Kerala

കനത്ത മഴ; ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്‌പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Namitha Mohanan

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിലൂടെ ഓടുന്ന ശബരി എക്സ്പ്രസാണ് പൂർണമായും റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

റദ്ദാക്കിയ ട്രെയിനുകൾ

സെപ്റ്റംബർ 1 - സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി

സെപ്റ്റംബർ 3- തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229, തിരുവനന്തപുരം സെൻട്രൽ - സെക്കന്തരാബാദ് ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

ഓഗസ്റ്റ് 31 - ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും.

ഓഗസറ്റ് 31 - കോർബയിൽ നിന്ന് പുറപ്പെട്ട കോർബ - കൊച്ചുവേളി എക്സ്പ്രസ് വാറങ്കൽ, ആർക്കോണം വഴി തിരിച്ചുവിടും.

ഓഗസ്റ്റ് 31 - എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്ന ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.

204 ദിവസം സമ്മേളനം, പാസാക്കിയത് 168 ബില്ലുകൾ; ചരിത്രത്തിലിടം നേടി പതിനഞ്ചാംകേരള നിയമസഭ

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസു വരെ അപേക്ഷിക്കാം

അച്ഛന്‍റെ ആരോഗ്യനില മോശമായി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

അവസാന ദിനത്തിലും കൊമ്പു കോർത്ത് ഭരണ-പ്രതിപക്ഷാംഗങ്ങൾ

കറുപ്പണിഞ്ഞ് വേടൻ, നീലയിൽ സുന്ദരിയായി നവമിലത; ഭരണഘടന സാക്ഷിയാക്കി വിവാഹം