സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

 

AI Image

Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. വെള്ളിയാഴ്ച മുതൽ 5 ദിവസത്തേക്കാണ് മഴ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടെയുള്ള മഴ പ്രതീക്ഷിക്കുന്നതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

വിമാന ദുരന്തം നിർഭാഗ്യകരം, പൈലറ്റിന്‍റെ കുറ്റമാണെന്ന് ആരും വിശ്വസിക്കില്ല: സുപ്രീം കോടതി

ഒമ്പതാം ക്ലാസ് വിദ‍്യാർഥിയുടെ ആത്മഹത‍്യ; സസ്പെൻഷനിലുള്ള പ്രധാന അധ‍്യാപികയെ തിരിച്ചെടുത്തു, പരാതി നൽകി കുടുംബം

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തെരുവുനായ്ക്കൾ വേണ്ട; 8 ആഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

യുഎസിൽ സർക്കാർ ഷട്ട്ഡൗൺ; നൂറോളം വിമാനങ്ങൾ റദ്ദാക്കി

ട്രെയിനിൽ പുതപ്പും വിരിയും ആവശ്യപ്പെട്ട സൈനികനെ കൊന്നു; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ