മഴ കനക്കുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി

 
representative image
Kerala

മഴ കനക്കുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

ശക്തമായ നീരൊഴുക്കിനു പിന്നാലെ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച രാവിലെ 8 മണിക്ക് അരുവിക്കര ഡാമിന്‍റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്‍റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്‍റീമീറ്റർ ഉൾപ്പടെ, ആകെ 80 സെന്‍റീമീറ്റർ) തുറന്നു. ഡാമിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അനുകുമാരി അറിയിച്ചു.

തിരുവനന്തപുരം സിറ്റിയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വി.ഡി. സതീശനെതിരേ 'നുണേശൻ' പ്രചാരണം, സന്ദീപ് വാര്യരുടെ പരാതിയിൽ സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരേ അന്വേഷണം

പുഴയിൽ ഒഴുകിപ്പോയ നാലര പവന്‍റെ സ്വർണമാല ഒരു മാസത്തിനു ശേഷം ഉടമസ്ഥന്‍റെ കൈയിലേക്ക്

മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാന ആക്രമിച്ചു, ചിന്നക്കനാലിൽ യുവതിക്ക് ദാരുണാന്ത്യം

ഹിറ്റ്‌ലറെ പരസ്യമായി ആരാധിക്കുന്നൊരു മുഖ്യമന്ത്രി കോൺഗ്രസിനുണ്ടെന്നത് ലജ്ജാകരം: പിണറായി വിജയൻ

'ഇന്ത്യ' മുന്നണിയിൽ ടിവികെ? യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല