മൊഴി നല്‍കിയവര്‍ സഹകരിക്കുന്നില്ല; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേലെടുത്ത കേസുകൾ എഴുതി തള്ളാൻ പൊലീസ്

 

file image

Kerala

മൊഴി നല്‍കിയവര്‍ സഹകരിക്കുന്നില്ല; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേലെടുത്ത കേസുകൾ എഴുതിത്തള്ളാൻ പൊലീസ്

കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകളാവും അവസാനിപ്പിക്കുക

Namitha Mohanan

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസുകൾ എഴുതി തള്ളാൻ പൊലീസ്. മൊഴി നൽകിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലാത്തതിനെ തുടര്‍ന്നാണ് നീക്കം.

കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകളാവും അവസാനിപ്പിക്കുക. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നത്. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴില്‍ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്‌നത്തെക്കുറിച്ചും ഉള്‍പ്പെടെ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ പലര്‍ക്കും പക്ഷേ ഇതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ തുടരും.

എല്ലാ പഞ്ചായത്തുകളിലും സൗജന‍്യ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും; പുതിയ പ്രഖ‍്യാപനവുമായി വ‍്യവസായ മന്ത്രി

ഐഎസ്എൽ ആരംഭിക്കാനിരിക്കെ ജർമൻ‌ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

വിഎസിന് പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷൺ

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; കുഞ്ഞികൃഷ്ണനെതിരേ കടുത്ത നടപടിക്കൊരുങ്ങി സിപിഎം

കായിക രംഗത്ത് നിന്ന് 9 പേർക്ക് പദ്മ പുരസ്കാരങ്ങൾ